Friday, October 23, 2009

അന്തരാത്മാവില്‍  നിന്ന് -
പുഞ്ചിരി പൂക്കള്‍ ,
അണിയുക ,ഏവരേയും മയക്കുക .
അഗ്നിയുടെ നൊമ്പരത്തില്‍-
പങ്കാളിയാകാന്‍ മഞ്ഞുതുള്ളി .

Thursday, October 22, 2009

സാത്താന്റെ ശില്പം നിര്മ്മിച്ച ശില്പി ,

ദൈവത്തെ കണ്ടു.

ഒരു മഞ്ഞു തുള്ളിയില്‍ നിലാവിന്‍റെ -

തരികള്‍ ലയിപ്പിക്കാം ,

അത് കുടിക്കാം ,പിന്നെ -

ചകോരം പോലെ പറക്കാം.

കറുത്ത പക്ഷികളെ കൂട്ടില്‍ അടയ്ക്കാം ,

മറ്റു പക്ഷികളെ തുറന്നു വിടാം ,

കറുത്ത പക്ഷികളെ മരണമായ്‌ കരുതി -

ആരും ഭയന്ന് പോവില്ലല്ലോ !

കണ്ണുനീര്‍ തുള്ളികളെ ശേഖരിച്ചു വൈക്കാം ,

ഉപ്പ് ഇല്ലാത്തപ്പോള്‍ പ്രയോജനപ്പെടും .

വെള്ളത്തില്‍ ഉപ്പ് കലക്കിയും സൂക്ഷിക്കാം ,

കണ്ണുനീര്‍ ഇല്ലാത്തപ്പോള്‍ ഉപകരിക്കും.

നിഴല്‍ ശില്പങ്ങള്‍ വീണു ചിതറി,

പൊട്ടിയ കഷണങ്ങള്‍ കൂട്ടി വച്ചു.

അത് നിഴലല്ല ,സ്വപ്നമല്ല,

ഞാന്‍ എന്ന സത്യം .

ചിരിയും കരച്ചിലും , നിഴലും നിലാവും-

ചിന്നിയ സമതലങ്ങള്‍,

വിതുമ്പുന്ന താളം,ചിരിക്കിലുക്കം ,

നിലാവിന്‍റെ കണ്ണുനീര്‍ മഞ്ഞുതുള്ളിയായ്‌,

നിഴലിന്‍റെ സത്യം മരുഭൂവില്‍ ചിതറി.