Friday, October 23, 2009

അന്തരാത്മാവില്‍  നിന്ന് -
പുഞ്ചിരി പൂക്കള്‍ ,
അണിയുക ,ഏവരേയും മയക്കുക .
അഗ്നിയുടെ നൊമ്പരത്തില്‍-
പങ്കാളിയാകാന്‍ മഞ്ഞുതുള്ളി .

Thursday, October 22, 2009

സാത്താന്റെ ശില്പം നിര്മ്മിച്ച ശില്പി ,

ദൈവത്തെ കണ്ടു.

ഒരു മഞ്ഞു തുള്ളിയില്‍ നിലാവിന്‍റെ -

തരികള്‍ ലയിപ്പിക്കാം ,

അത് കുടിക്കാം ,പിന്നെ -

ചകോരം പോലെ പറക്കാം.

കറുത്ത പക്ഷികളെ കൂട്ടില്‍ അടയ്ക്കാം ,

മറ്റു പക്ഷികളെ തുറന്നു വിടാം ,

കറുത്ത പക്ഷികളെ മരണമായ്‌ കരുതി -

ആരും ഭയന്ന് പോവില്ലല്ലോ !

കണ്ണുനീര്‍ തുള്ളികളെ ശേഖരിച്ചു വൈക്കാം ,

ഉപ്പ് ഇല്ലാത്തപ്പോള്‍ പ്രയോജനപ്പെടും .

വെള്ളത്തില്‍ ഉപ്പ് കലക്കിയും സൂക്ഷിക്കാം ,

കണ്ണുനീര്‍ ഇല്ലാത്തപ്പോള്‍ ഉപകരിക്കും.

നിഴല്‍ ശില്പങ്ങള്‍ വീണു ചിതറി,

പൊട്ടിയ കഷണങ്ങള്‍ കൂട്ടി വച്ചു.

അത് നിഴലല്ല ,സ്വപ്നമല്ല,

ഞാന്‍ എന്ന സത്യം .

ചിരിയും കരച്ചിലും , നിഴലും നിലാവും-

ചിന്നിയ സമതലങ്ങള്‍,

വിതുമ്പുന്ന താളം,ചിരിക്കിലുക്കം ,

നിലാവിന്‍റെ കണ്ണുനീര്‍ മഞ്ഞുതുള്ളിയായ്‌,

നിഴലിന്‍റെ സത്യം മരുഭൂവില്‍ ചിതറി.

Wednesday, September 9, 2009

വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ -
വായന രസകരമാകുമ്പോള്‍,
വരികള്‍ വരകളാകുന്നു.
നീല നിറമുള്ള മഷിക്കുപ്പി ,
മഷിയുടെ നിറം ചുവപ്പ്-
രണ്ടും ചേര്‍ന്ന് പര്‍പ്പിള്‍.
അതൊരു ഹൃദയം.

Tuesday, September 8, 2009

കണ്ണന്‍

എന്‍ ഹൃദയത്തില്‍ കണ്ണന്‍-
മിഴികളില്‍ കണ്ണന്‍,
എങ്ങനെ ഉറങ്ങും ഞാന്‍,
എങ്ങനെ ഉണരും ഞാന്‍................

Wednesday, July 29, 2009

ഇളം കാറ്റായ് വരൂ

ഒരു കുളിര്‍ തെന്നലായ്‌ തഴുകാന്‍ വരൂ-
മെല്ലെ എന്നെ മയക്കൂ,
പുതിയൊരു ലോകം തീര്‍ക്കാന്‍-
പുതിയ സ്വപ്നവുമായ് വരൂ.
വരൂ ഇളം കാറ്റായ്-
നമുക്കൊരുമിച്ചു പടരാം.

Friday, July 17, 2009

Thursday, July 9, 2009

എവിടെ സൂര്യോദയം?
എവിടെ ഭൂമി?
ഇനി നിനക്കു വാദ്യം കിന്നരം.
കൂടെ പാടാന്‍ മാലാഖമാര്‍,
ജാക്ക്സണ്‍ നീ ഇനി ഒരു-
സ്വര്‍ഗ്ഗ പ്രതിഭ..........

Wednesday, June 24, 2009

എഴുതിയത് മുഴുവന്‍ മായ്ച്ചു കളഞ്ഞു-

വരച്ചതും വര്‍ണം കൊടുത്തതും-

സൂക്ഷിച്ചു വച്ചതും ,എല്ലാം-

ഇപ്പോള്‍ മുന്നിലുള്ളത് -

ശൂന്യമായ പേജ് .

Sunday, June 21, 2009

ഇന്നു ഞാന്‍ എഴുതാന്‍ എടുത്ത പേനയും കടലാസും

ഇന്നലെയുടെ അലമാരയില്‍ നിന്നു -

നാളെ ആരോ കണ്ടെത്തും .

Tuesday, April 28, 2009

ആരോ എന്നോട് പറഞ്ഞു-
എന്തെങ്കിലും പറയൂ?
ഞാന്‍ പറഞ്ഞു-
എനിക്കിഷ്ടം മൌനം.

Monday, April 6, 2009

നിന്നെയും കാത്ത്

മിഴി തോരാതെ ,ഇമ വെട്ടാതെ -
കാത്തിരിപ്പൂ ഈ തമസ്സില്‍ .
പ്രഭ ചൊരിയാന്‍ നീ എത്തും വരെയും .
സ്വര്‍ഗം ,നീ ഇവിടെ എത്തിയാല്‍!
അതു വരെ ഈ നരകത്തില്‍......................

Monday, March 30, 2009

കൃഷ്ണ വിരഹം

വിരഹം-കണ്ണാ നീ എവിടെ?
ഞാന്‍ വിയോഗ വിധുരയായ് ,
നിലാവിന് കുളിരില്ല
കാറ്റിന് സുഗന്ധമില്ല ,
നിന്‍ സ്വരമൊന്നു കേള്‍ക്കാന്‍ -
കൊതിക്കുന്നു രാധിക .
ഓടക്കുഴല്‍ നാദമായ്
എന്നെ തഴുകാന്‍ വരൂ .

Saturday, March 28, 2009

മിന്നല്‍

മുന്നിലൂടെ നീ കടന്നുപോയ്
എന്നിട്ടും ഞാന്‍ കണ്ടില്ല,
കണ്ടത് ഒരു മിന്നല്‍ മാത്രം-
എന്നെ പ്രകാശിപ്പിച്ച മിന്നല്‍.

Friday, March 20, 2009

കാണാന്‍ കൊതിക്കുന്നു

കാണാന്‍ കൊതിക്കുന്നു കണ്ണുകള്‍-
നിന്നെയെന്നും.
വിരഹം ,അത് നീറ്റുന്നു ഹൃത്തടം .
വിരാമം ഇനി നിദ്രയ്ക്ക് മാത്രം.

Wednesday, March 18, 2009

ശിശിരം

മഞ്ഞു പൊഴിയുന്നു
മനസ്സില്‍ -
നിറയുന്നു അനുരാഗം
തനുവില്‍-
കാവ്യാത്മകം ഈ പ്രപഞ്ചം.
ഞാന്‍ ഒരു വിപഞ്ചിക,
ശ്രുതി ഏതും മീട്ടുക നീ -
എന്‍ ശിശിര സൌന്ദര്യമേ !

ശലഭം

ഒരു ചെറു ശലഭമായ് വന്നു -
നിന്നെ പൊതിയാന്‍ മോഹം .
നീ ഒരു പൂവാകുമോ?

Tuesday, March 17, 2009

യാത്ര

ഒരു പുതിയ യാത്ര -
ഒരു പുതിയ തുടക്കം ,
എവിടെയും എന്നോടൊപ്പം -
നീയും നിന്‍ പ്രിയ വാക്കുകളും ,
എത്ര ധന്യ ഞാന്‍-
ഈ ജന്മം ഇനി സഫലം.

Monday, March 16, 2009

പ്രണയതീരം

ഈ തീരം നിര്‍മ്മലം ,ശാന്തം-
ഇവിടെ നമ്മള്‍ മാത്രം,
കൊച്ചു പിണക്കങ്ങള്‍ -
കളികള്‍ ,ചിരികള്‍,
നമ്മുടെ തീരം,
നമ്മെ പുണരുന്ന തീരം,
ഇവിടെ മരിക്കുന്നു ദുഃഖം -
പുനര്‍ജനിക്കുന്നു പ്രണയം.
എന്നും ഈ തീരം നമുക്കായി -
നാം നിത്യ പ്രണയികള്‍.

Wednesday, March 11, 2009

നിലാവ് പോലെ നീ

പൊള്ളുന്ന വേനലില്‍ നിറനിലാവ് നീ ;
കുളിര് കോരി പകരുന്നു -
നിറയ്ക്കുന്നു പാനപാത്രം .
കളിവാക്കുകളാല്‍ അമൃതം തളിക്കുന്നു.
പ്രിയതരമീ നിമിഷങ്ങള്‍
നിന്നോടുള്ള പ്രണയത്താല്‍
ഞാനാകെ മാറിപ്പോകുന്നു
എന്‍റെ കണ്ണാ,ഞാന്‍ എന്നും നിന്‍ രാധിക -
ആരാധിക.................................

Monday, February 16, 2009

കണ്ണാടി

കറുത്ത കണ്ണാടിയില്‍ നോക്കിയപ്പോള്‍
കണ്ടതു വെളുത്ത മുഖം.
കണ്ണാടി വെള്ള നിറം അല്ലാത്തത് ഭാഗ്യം,
അല്ലെങ്കില്‍ എന്‍റെ രൂപം കണ്ണാടിയില്‍ കണ്ടു-
നീ ഭയന്ന് അകലെ മറഞ്ഞേനെ.

Friday, February 13, 2009

പേരിടാന്‍ കഴിയാത്ത എന്തോ ഒന്ന്-
അതാണോ പ്രണയം?
ചിരിപ്പിക്കുകയും,കരയിക്കുകയും,
ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രണയം .
മധുരമുള്ള അനുഭൂതി -
ജീവിപ്പിക്കുന്ന കൈത്തിരി ,
പ്രണയം ഭ്രാന്തല്ല -
പ്രണയം ഒരു കാവ്യം.

പ്രണയത്തിന്‍റെ നിറം

പ്രണയത്തിന്‍റെ നിറം എന്താണ് ,
വാനം പോലെ , വിശാല സാഗരം പോലെ,
നീലിമ നിറഞ്ഞത്‌ .
എന്നാല്‍ നീ മൊഴിയുന്നത് -
വെള്ളരിപ്രാവ് പോലെ ,തൂമഞ്ഞു പോലെ ,
വെണ്മ നിറഞ്ഞതാണ്‌ പ്രണയമെന്നോ?
എന്കില്‍ നിന്നിലെ വെന്മയ്ക്കും-
എന്നിലെ നീലിമയ്ക്കും -
എത്ര അന്തരം .................................................

Thursday, February 12, 2009

പ്രണയം ഒരു നദി പോലെ

എന്നും ഒഴുകിക്കൊണ്ടിരിക്കുന്നു .

ഒഴുകുന്നു ഞാനും എന്‍ പ്രിയ

സാഗരം തേടി ഈ പ്രണയ ദിനത്തിലും .........