Monday, March 30, 2009

കൃഷ്ണ വിരഹം

വിരഹം-കണ്ണാ നീ എവിടെ?
ഞാന്‍ വിയോഗ വിധുരയായ് ,
നിലാവിന് കുളിരില്ല
കാറ്റിന് സുഗന്ധമില്ല ,
നിന്‍ സ്വരമൊന്നു കേള്‍ക്കാന്‍ -
കൊതിക്കുന്നു രാധിക .
ഓടക്കുഴല്‍ നാദമായ്
എന്നെ തഴുകാന്‍ വരൂ .

Saturday, March 28, 2009

മിന്നല്‍

മുന്നിലൂടെ നീ കടന്നുപോയ്
എന്നിട്ടും ഞാന്‍ കണ്ടില്ല,
കണ്ടത് ഒരു മിന്നല്‍ മാത്രം-
എന്നെ പ്രകാശിപ്പിച്ച മിന്നല്‍.

Friday, March 20, 2009

കാണാന്‍ കൊതിക്കുന്നു

കാണാന്‍ കൊതിക്കുന്നു കണ്ണുകള്‍-
നിന്നെയെന്നും.
വിരഹം ,അത് നീറ്റുന്നു ഹൃത്തടം .
വിരാമം ഇനി നിദ്രയ്ക്ക് മാത്രം.

Wednesday, March 18, 2009

ശിശിരം

മഞ്ഞു പൊഴിയുന്നു
മനസ്സില്‍ -
നിറയുന്നു അനുരാഗം
തനുവില്‍-
കാവ്യാത്മകം ഈ പ്രപഞ്ചം.
ഞാന്‍ ഒരു വിപഞ്ചിക,
ശ്രുതി ഏതും മീട്ടുക നീ -
എന്‍ ശിശിര സൌന്ദര്യമേ !

ശലഭം

ഒരു ചെറു ശലഭമായ് വന്നു -
നിന്നെ പൊതിയാന്‍ മോഹം .
നീ ഒരു പൂവാകുമോ?

Tuesday, March 17, 2009

യാത്ര

ഒരു പുതിയ യാത്ര -
ഒരു പുതിയ തുടക്കം ,
എവിടെയും എന്നോടൊപ്പം -
നീയും നിന്‍ പ്രിയ വാക്കുകളും ,
എത്ര ധന്യ ഞാന്‍-
ഈ ജന്മം ഇനി സഫലം.

Monday, March 16, 2009

പ്രണയതീരം

ഈ തീരം നിര്‍മ്മലം ,ശാന്തം-
ഇവിടെ നമ്മള്‍ മാത്രം,
കൊച്ചു പിണക്കങ്ങള്‍ -
കളികള്‍ ,ചിരികള്‍,
നമ്മുടെ തീരം,
നമ്മെ പുണരുന്ന തീരം,
ഇവിടെ മരിക്കുന്നു ദുഃഖം -
പുനര്‍ജനിക്കുന്നു പ്രണയം.
എന്നും ഈ തീരം നമുക്കായി -
നാം നിത്യ പ്രണയികള്‍.

Wednesday, March 11, 2009

നിലാവ് പോലെ നീ

പൊള്ളുന്ന വേനലില്‍ നിറനിലാവ് നീ ;
കുളിര് കോരി പകരുന്നു -
നിറയ്ക്കുന്നു പാനപാത്രം .
കളിവാക്കുകളാല്‍ അമൃതം തളിക്കുന്നു.
പ്രിയതരമീ നിമിഷങ്ങള്‍
നിന്നോടുള്ള പ്രണയത്താല്‍
ഞാനാകെ മാറിപ്പോകുന്നു
എന്‍റെ കണ്ണാ,ഞാന്‍ എന്നും നിന്‍ രാധിക -
ആരാധിക.................................