Monday, September 29, 2008

മുത്തശ്ശിക്കഥ

ബസ്സില്‍ ഇരുന്നപ്പോള്‍ അരികിലായ് ഒരു മുത്തശ്ശി വന്നിരുന്നു .അവരുടെ കൈയ്യില്‍ ടിക്കറ്റിനുള്ള പണം മുഴുവനുമില്ല .ഞാന്‍ ബാക്കി കൊടുത്തു ,അവര്‍ ടിക്കറ്റെടുത്തു.അവര്ക്കു സ്വന്തമായ് വീടില്ലത്രേ. പാവം.
ഞാനൊരു അനാധയാണ് മോളെ .അവര്‍ പറഞ്ഞു .കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു മുത്തശ്ശി ബസ്സില്‍ കയറി. അവരുടെ കൈയ്യില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില .അവര്‍ക്കുള്ള ടിക്കറ്റ് എടുത്തു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ആദ്യത്തെ മുത്തശ്ശി എന്നെ തടഞ്ഞു. ഒരു പൈസയും കൊടുക്കണ്ട .കള്ളക്കൂട്ടമാണ്-എന്നൊക്കെ പറഞ്ഞു.ഞാനെന്തു ചെയ്യും ....................................................

Friday, September 26, 2008

ചിന്ത

സ്വപ്നം ഉറങ്ങും മിഴികളിലും
സ്വര്‍ഗീയ സൂനങ്ങള്‍ പരിലസിക്കും
സ്വര്‍ഗം ഇവിടെ ഒരുക്കുവനായ്
സ്വപ്ന പതംഗം പറന്നു വരും

കണ്ണാ നിനക്കായ്‌

ഇളം കാറ്റില്‍ ലോലമാം വേണുനാദം
ഇവിടെ എന്‍ കണ്ണന്‍ മറഞ്ഞിരിപ്പൂ .
വൃന്ദാ വനികയില്‍ വസന്ത നൃത്തം
വൃശ്ചിക കുളിരില്‍ എന്‍ കണ്ണന്‍ വന്നു .
ഇലഞ്ഞിപ്പൂ കൊരുക്കുമെന്‍ കൈകള്‍ തളര്‍ന്നപ്പോള്‍
ഇത്തിരി എന്നെ തലോടുവനായ് -
നവ്യ സുഗന്ധമായ്‌ ശീതള സ്പര്‍ശമായ്
നന്ദ കുമാരക നീയണഞ്ഞു .
സാഗര തീരത്ത് വെറുതെ ഇരുന്നപ്പോള്‍ ,
സാന്ത്വനമായത് കണ്ണാ നിന്‍ നീലിമ .
കാലത്തിന്‍ പാതയില്‍ തമസ്സില്‍ വലയുമ്പോള്‍ -
കര്‍പ്പൂര ദീപം കൊളുത്തി വച്ചു ,
കണ്മുന്നില്‍ വന്നെന്നെ വിസ്മയിപ്പിചിടും
കണ്ണാ നീ എന്നുമെന്‍ പുണ്യമാണോ ?

Thursday, September 25, 2008

കവിത-അവള്‍

പൊട്ടിയ വളകളും ചില്ലുടഞ്ഞ കണ്ണാടിയും -
അവളുടെ പ്രഭാതം .
കലങ്ങി പടര്‍ന്ന കണ്മഷിയും മാഞ്ഞു തുടങ്ങിയ സിന്ദൂരവും -
അവളുടെ സന്ധ്യ .
നിറങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളും സ്വപ്‌നങ്ങള്‍ ഇല്ലാത്ത -
മനസ്സും -
അതവളുടെ വിവാഹം .

Wednesday, September 24, 2008

കവിത-തിരിച്ചറിവ്

സന്ഗീതസ്വര മാധുരിയില്‍ മനം കുളിരുന്നു
പക്ഷെ എവിടെയാണ് സംഗീതം ?
നിലാവില്‍ നിഴലുകള്‍ ചലിക്കുന്നു
എങ്കിലും നിലാവ് എന്നൊന്നുണ്ടോ ?
പക്ഷികള്‍ ചിലയ്ക്കുന്ന സുഖമുള്ള പ്രഭാതം
പക്ഷികളും സുഖവും പ്രഭാതവും എന്താണ് ?
സത്യം മാത്രം പറയുന്നവന്‍ സത്യവാന്‍
സത്യം അറിയാത്തവന് എന്ത് പേര്‍ ?
ചിതാഗ്നിയില്‍ ശരീരം ദഹിക്കുന്നു
ദഹിപ്പിക്കുന്ന അഗ്നി ഭൂമിയിലുണ്ടോ ?
എന്താണ് ഭൂമി ?
ഒരു ഭ-യും ഒരു ഉ‌ അടയാളവും ഒരു മ-യും
പിന്നെയൊരു വള്ളിയും .

മോഹങ്ങള്‍

ചിന്നിച്ചിതറിയ പൂര്‍വസ്മ്രിതികള്‍ തന്‍
ചില്ലുകള്‍ കൊണ്ടൊരു കൊട്ടാരം തീര്‍ക്കുവാന്‍
പൊന്നിന്‍ നിറമാര്‍ന്ന കൊന്നക്കനിപ്പൂക്കള്‍
പൊട്ടിചെടുതൊന്നു പൊട്ടിച്ചിരിക്കുവാന്‍
പുതുമഴതുള്ളികള്‍ വീനുനനയുന്ന
പുതുമന്നിന്‍ ഗന്ധതിലാകെ ലയിക്കുവാന്‍
മഞ്ഞിന്കണം വീണ പുല്‍ക്കൊടിതുംബുകള്‍
മറ്റാരും കാണാതെ മേല്ലെയിരുക്കുവാന്‍
മനസ്സിന്നകതൊരു പൂക്കളം തീര്‍ക്കുവാന്‍
മലരുകള്‍ തേടിയലഞ്ഞു നടന്നീടാന്‍
മിഴിയില്‍ തുളുമ്പുന്ന കദനം
മറയ്ക്കുവാന്‍ കളിയാടുന്നെന്നിലെ പ്രിയമോഹങ്ങള്‍

കവിത-സ്വപ്നം

ഇളം തെന്നല്‍ വീശുന്ന പുഴ തന്റെയോരത്തില്‍
ഇക്കിളിയൂട്ടുന്നോരോര്‍മയായ് നീയെത്തി
നിന്‍ മൃദു സ്മെരമം പാലാഴിയില്‍ നീന്തി
നിര്‍വൃതിയോടെ ഞാന്‍ മിഴികള്‍ തുറന്നപ്പോള്‍
എല്ലാം വെറുമൊരു സ്വപ്നമായ് മാഞ്ഞുപോയ്
എന്നിലെയെന്നില്‍ ഞാന്‍ മാത്രമേ

Tuesday, September 23, 2008

എനിക്കൊരു ചിത്രം വരച്ചു തരാന്‍ ഞാന്‍ നിന്നോട് പറഞ്ഞു

നീയെനിക്ക് തന്നതോ ഒരു സമസ്യ പൂരണം

കിളികള്‍ ചിലയ്ക്കുന്ന പ്രഭാതം

വഴിവക്കില്‍ നീയും ഞാനും

കുറുമ്പ് കാട്ടാന്‍ നീ മുതിര്‍ന്നപ്പോള്‍

കാക്ക തന്റെ കുറുമ്പ് കാട്ടി

കവിത

കെട്ടുപിണഞ്ഞ ഹൃദയം , പക്ഷെ ആല്‍മര ചുവടല്ല
അവളൊരു നൂല്പാവയുമല്ല
ഫ്രിഡ്ജില്‍ മഞ്ഞുരുകുന്നു
കറണ്ട് പോയതാണോ
മിടിപ്പ് നിലച്ചതാണോ?

കവിത-പൂജാവിഗ്രഹം

എത്രയോ താളുകള്‍ പാഴാക്കി ഞാന്‍ നിന്റെ മോഹനരൂപം വരയ്ക്കുവനായ്
ഒരുതാളിലുമോതുങ്ങാത്ത നിന്നെയെന്‍ മനസ്സിന്റെ കൊണിലോതുക്കട്ടെ ഞാന്‍
ചുവരലമാരയില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഇലഞ്ഞിപൂവ് പോലെ കക്ക പോലെ
വെള്ളരി പ്രാവിന്റെ വെണ്മ പോലെ ചന്ദനക്കുറി തന്‍ സുഗന്ധം പോലെ
നിന്നെ സ്മരിച്ചു കഴിഞ്ഞിടുമ്പോള്‍ മറ്റൊരു വിഗ്രഹമെന്തിനായ്.

Monday, September 22, 2008

സ്വപ്നത്തില്‍ മാത്രം ഞാന്‍ കണ്ടു നിന്‍ രൂപം

എന്നെങ്കിലും വന്നെതുമോ എന്‍ മുന്നില്‍?

ഒരു തൂവല്‍ സ്പര്‍ശം പോലെ വന്നു നീ

തഴുകി പിന്നെ മെല്ലെ മറഞ്ഞു