Monday, September 29, 2008

മുത്തശ്ശിക്കഥ

ബസ്സില്‍ ഇരുന്നപ്പോള്‍ അരികിലായ് ഒരു മുത്തശ്ശി വന്നിരുന്നു .അവരുടെ കൈയ്യില്‍ ടിക്കറ്റിനുള്ള പണം മുഴുവനുമില്ല .ഞാന്‍ ബാക്കി കൊടുത്തു ,അവര്‍ ടിക്കറ്റെടുത്തു.അവര്ക്കു സ്വന്തമായ് വീടില്ലത്രേ. പാവം.
ഞാനൊരു അനാധയാണ് മോളെ .അവര്‍ പറഞ്ഞു .കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു മുത്തശ്ശി ബസ്സില്‍ കയറി. അവരുടെ കൈയ്യില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില .അവര്‍ക്കുള്ള ടിക്കറ്റ് എടുത്തു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ആദ്യത്തെ മുത്തശ്ശി എന്നെ തടഞ്ഞു. ഒരു പൈസയും കൊടുക്കണ്ട .കള്ളക്കൂട്ടമാണ്-എന്നൊക്കെ പറഞ്ഞു.ഞാനെന്തു ചെയ്യും ....................................................

3 comments:

ശ്രീ said...

സ്വന്തം കാര്യം സിന്ദാബാദ്...

അനാ‍ഥ എന്നല്ലേ ശരി?

നിരക്ഷരൻ said...

ആരാണിതില്‍ ശരിക്കും കള്ളക്കൂട്ടം? പലപ്പോഴും ബസ് സ്റ്റാന്‍‌ഡിലും, തീവണ്ടിയാപ്പീസിലുമൊക്കെ ഇതുപോലുള്ള മുഖങ്ങള്‍ പലതും കാണാറുണ്ട്. കള്ളക്കൂട്ടമാണോ നല്ലവരാണോ എന്നറിയാതെ, എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയിട്ടുണ്ട് അപ്പോഴെല്ലാം.

oru mukkutti poovu said...

ഇത് യഥാര്‍തത മനുഷ്യമുഖം !!