Saturday, October 4, 2008

കവിത-കളിവഞ്ചി

കലുഷിതമാകുമീ ജീവിതസാഗരം ,
കളിവഞ്ചി അതിലെന്നും ഒഴുക്കുന്നു നാം .
മോഹങ്ങളും കൊച്ചു സ്വപ്നങ്ങളുമെല്ലാം -
മോടി ഏറും കളിവഞ്ചിയില്‍ യാത്രികര്‍ .
ശാന്ത ജലത്തില്‍ ഒഴുകും ചിലനേരം ,
ശാന്തം അതു വീക്ഷിച്ചു നില്ക്കും നാം .
ഇളം കാറ്റടിച്ചാലും അലമാലകള്‍ക്കുള്ളില്‍ -
ഇക്കളി തോണികള്‍ മുങ്ങി താഴും .
എങ്കിലും സാഗരം ശാന്തമാകും നേരം -
എത്ര കളിയോടം വീണ്ടും തീര്‍ക്കുന്നു നാം ,
ഒരു തോണി എങ്കിലും മുങ്ങി മറയാതെ ,
ഒരു ലക്‌ഷ്യം എങ്കിലും എത്തും എന്നോര്‍ത്തിട്ടോ?

1 comment:

വരവൂരാൻ said...

കലുഷിതമാകുമീ ജീവിതസാഗരം ,
കളിവഞ്ചി അതിലെന്നും ഒഴുക്കുന്നു നാം .
മനോഹരമായിരിക്കുന്നു,