Wednesday, September 24, 2008

കവിത-തിരിച്ചറിവ്

സന്ഗീതസ്വര മാധുരിയില്‍ മനം കുളിരുന്നു
പക്ഷെ എവിടെയാണ് സംഗീതം ?
നിലാവില്‍ നിഴലുകള്‍ ചലിക്കുന്നു
എങ്കിലും നിലാവ് എന്നൊന്നുണ്ടോ ?
പക്ഷികള്‍ ചിലയ്ക്കുന്ന സുഖമുള്ള പ്രഭാതം
പക്ഷികളും സുഖവും പ്രഭാതവും എന്താണ് ?
സത്യം മാത്രം പറയുന്നവന്‍ സത്യവാന്‍
സത്യം അറിയാത്തവന് എന്ത് പേര്‍ ?
ചിതാഗ്നിയില്‍ ശരീരം ദഹിക്കുന്നു
ദഹിപ്പിക്കുന്ന അഗ്നി ഭൂമിയിലുണ്ടോ ?
എന്താണ് ഭൂമി ?
ഒരു ഭ-യും ഒരു ഉ‌ അടയാളവും ഒരു മ-യും
പിന്നെയൊരു വള്ളിയും .

2 comments:

siva // ശിവ said...

ഇതൊക്കെ ഒന്ന് അറിയാന്‍ ശ്രമിക്കൂ....അപ്പോള്‍ മനസ്സിലാ‍കും എത്ര സുന്ദരമാ ഈ ഭൂമി എന്ന്...

വി.എം.രാജമോഹന്‍ said...

Visited your blog on 24/12/08. Nice work! Christmas Vaazthukkal!