Tuesday, January 14, 2020

Sunday, January 12, 2020

Tuesday, December 20, 2011

പ്രണയം മഴ പോലെയാണ് ,അതില്‍ കുളിരുണ്ട്,
നനയാം,പിന്നെ പനി പിടിച്ചു കിടക്കാം .
പുഴയുടെ പാദസരം കളഞ്ഞു പോയി -
പുലരിയില്‍ അതു കടല്‍ തീരത്ത് തിളങ്ങി .
നിന്‍റെ കണ്ണില്‍ ഞാന്‍ നോക്കി നിന്നു- 
സ്വര്‍ഗം പിന്നെ എന്നും വിരുന്നു വിളിച്ചു .

Friday, October 1, 2010

ചുവന്ന മെഴുകുതിരികള്‍ കൊളുത്തി -
ചുവന്ന കുപ്പായമിട്ട് ക്രിസ്മസ് അപ്പൂപ്പന്‍,
ചുവന്ന കൊടിയുമേന്തി , ചുവന്ന കണ്ണുമായ് ,
ചുവന്ന കമ്മ്യുനിസ്ടുകാരന്‍.


Thursday, August 5, 2010

മയില്‍‌പീലി ചൂടിയ കണ്ണാ
നിന്നെ തേടുന്ന രാധിക
കായാമ്പൂ കണ്ടു മയങ്ങി
കണ്ണില്‍ മിന്നാമിനുങ്ങുകള്‍ മിന്നി.

Tuesday, July 27, 2010

Monday, July 26, 2010

ഇരുളില്‍ പതിയിരുന്നു കൊത്തുന്ന സര്‍പം,
ശിലയെ മുറിച്ചു ശില്പമാക്കുന്ന ശില്പി,
ഭൂമിയില്‍ ഹൃദയം തകര്‍ത്ത് വിജയിക്കും പ്രണയം.
ശിലയിലെ സര്‍പം പ്രണയത്തെ ചുറ്റിവരിഞ്ഞു .
മിഴികള്‍ നിറയുന്നു,
കദനം പെരുകുന്നു.
കണ്ണാ നീ വരൂ ,
നിന്‍ മയില്‍പീലിയാല്‍ തഴുകൂ.
ഓമനിക്കൂ,
മെല്ലെ എന്നെ മയക്കൂ.
കരയാതെ   കരയുന്ന ചിത്തം,
നിന്നെ കാണാന്‍ കൊതിക്കുന്ന ചിത്തം.
പുതിയ പൂക്കള്‍ കോര്‍ത്ത്‌ മാല ചാര്‍ത്താന്‍,
എന്നെ സ്വര്‍ഗ്ഗ വീഥിയില്‍ നയിക്കാന്‍,
വരൂ നീ സ്വപ്നമായ്,
മായഗന്ധര്‍വനായ്.

Wednesday, February 3, 2010

നിന്‍   സൌന്ദര്യം വശ്യം സുരഭിലം,
നിര്‍മലം-പിന്നെ നീ ഒരു സ്വപ്നം.