Tuesday, March 17, 2009

യാത്ര

ഒരു പുതിയ യാത്ര -
ഒരു പുതിയ തുടക്കം ,
എവിടെയും എന്നോടൊപ്പം -
നീയും നിന്‍ പ്രിയ വാക്കുകളും ,
എത്ര ധന്യ ഞാന്‍-
ഈ ജന്മം ഇനി സഫലം.

Monday, March 16, 2009

പ്രണയതീരം

ഈ തീരം നിര്‍മ്മലം ,ശാന്തം-
ഇവിടെ നമ്മള്‍ മാത്രം,
കൊച്ചു പിണക്കങ്ങള്‍ -
കളികള്‍ ,ചിരികള്‍,
നമ്മുടെ തീരം,
നമ്മെ പുണരുന്ന തീരം,
ഇവിടെ മരിക്കുന്നു ദുഃഖം -
പുനര്‍ജനിക്കുന്നു പ്രണയം.
എന്നും ഈ തീരം നമുക്കായി -
നാം നിത്യ പ്രണയികള്‍.

Wednesday, March 11, 2009

നിലാവ് പോലെ നീ

പൊള്ളുന്ന വേനലില്‍ നിറനിലാവ് നീ ;
കുളിര് കോരി പകരുന്നു -
നിറയ്ക്കുന്നു പാനപാത്രം .
കളിവാക്കുകളാല്‍ അമൃതം തളിക്കുന്നു.
പ്രിയതരമീ നിമിഷങ്ങള്‍
നിന്നോടുള്ള പ്രണയത്താല്‍
ഞാനാകെ മാറിപ്പോകുന്നു
എന്‍റെ കണ്ണാ,ഞാന്‍ എന്നും നിന്‍ രാധിക -
ആരാധിക.................................

Monday, February 16, 2009

കണ്ണാടി

കറുത്ത കണ്ണാടിയില്‍ നോക്കിയപ്പോള്‍
കണ്ടതു വെളുത്ത മുഖം.
കണ്ണാടി വെള്ള നിറം അല്ലാത്തത് ഭാഗ്യം,
അല്ലെങ്കില്‍ എന്‍റെ രൂപം കണ്ണാടിയില്‍ കണ്ടു-
നീ ഭയന്ന് അകലെ മറഞ്ഞേനെ.

Friday, February 13, 2009

പേരിടാന്‍ കഴിയാത്ത എന്തോ ഒന്ന്-
അതാണോ പ്രണയം?
ചിരിപ്പിക്കുകയും,കരയിക്കുകയും,
ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രണയം .
മധുരമുള്ള അനുഭൂതി -
ജീവിപ്പിക്കുന്ന കൈത്തിരി ,
പ്രണയം ഭ്രാന്തല്ല -
പ്രണയം ഒരു കാവ്യം.

പ്രണയത്തിന്‍റെ നിറം

പ്രണയത്തിന്‍റെ നിറം എന്താണ് ,
വാനം പോലെ , വിശാല സാഗരം പോലെ,
നീലിമ നിറഞ്ഞത്‌ .
എന്നാല്‍ നീ മൊഴിയുന്നത് -
വെള്ളരിപ്രാവ് പോലെ ,തൂമഞ്ഞു പോലെ ,
വെണ്മ നിറഞ്ഞതാണ്‌ പ്രണയമെന്നോ?
എന്കില്‍ നിന്നിലെ വെന്മയ്ക്കും-
എന്നിലെ നീലിമയ്ക്കും -
എത്ര അന്തരം .................................................

Thursday, February 12, 2009

പ്രണയം ഒരു നദി പോലെ

എന്നും ഒഴുകിക്കൊണ്ടിരിക്കുന്നു .

ഒഴുകുന്നു ഞാനും എന്‍ പ്രിയ

സാഗരം തേടി ഈ പ്രണയ ദിനത്തിലും .........